Thu, 4 June 2026
Facebook X Instagram Youtube
Deepika
Deepika
E-Paper
ad

ADVERTISEMENT

Filter By Tag : Precast Concrete

Thrissur

പാ​ർ​ശ്വ​ഭി​ത്തി​ക്കാ​യി കെ​ട്ടി​പ്പൊ​ക്കി​യ പ്രീ കാ​സ്റ്റ് കോ​ൺ​ക്രീ​റ്റ് പാ​ന​ലു​ക​ൾ എ​ടു​ത്തുമാ​റ്റി

കൊ​ര​ട്ടി: ചി​റ​ങ്ങ​ര​യി​ൽ അ​ടി​പ്പാ​ത നി​ർ​മാ​ണ​ത്തി​ന്‍റെ ഭാ​ഗ​മാ​യി പാ​ർ​ശ്വ​ഭി​ത്തി​ക്കാ​യി കെ​ട്ടി​പ്പൊ​ക്കി​യ പ്രീ ​കാ​സ്റ്റ് കോ​ൺ​ക്രീ​റ്റ് പാ​ന​ലു​ക​ളി​ൽ കു​റ​ച്ച് ജെ​സി​ബി​യു​ടെ സ​ഹാ​യ​ത്തോ​ടെ തൊ​ഴി​ലാ​ളി​ക​ൾ എ​ടു​ത്തുമാ​റ്റി.

അ​പ്രോ​ച്ച് റോ​ഡി​നാ​യി മ​ണ്ണി​ട്ട് നി​ക​ത്തു​ന്ന​തി​നു വേ​ണ്ടി സ്ഥാ​പി​ച്ച പ​ടി​ഞ്ഞാ​റു ഭാ​ഗ​ത്തു​ള്ള കു​റ​ച്ചു പാ​ന​ലു​ക​ളാ​ണ് നീ​ക്കം ചെ​യ്തി​രി​ക്കു​ന്ന​ത്. നി​ർ​മാ​ണ​ത്തി​ലെ അ​പാ​ക​ത​യാ​ണ് അ​ഴി​ച്ചു മാ​റ്റാ​ൻ കാ​ര​ണ​മെ​ന്നാ​ണ് പ​റ​യ​പ്പെ​ടു​ന്ന​ത്.

പ്രീ ​കാ​സ്റ്റ് സ്ലാ​ബു​ക​ൾ നി​ർ​മാ​ണ ഇ​ട​ങ്ങ​ളി​ലേ​ക്ക് ട്രെ​യി​ല​റു​ക​ളി​ലാ​ണ് കൊ​ണ്ടു​വ​രു​ന്ന​ത്. ഇ​വ കൂ​ട്ടി യോ​ജി​പ്പി​ച്ചാ​ണ് പാ​ർ​ശ്വ​ഭി​ത്തി​ക​ൾ പ​ണി​യു​ന്ന​ത്. മ​ര​ത്തി​ന്‍റെ പൂ​ളു​ക​ൾ ഉ​പ​യോ​ഗി​ച്ചാ​ണ് ഈ ​പാ​ന​ലു​ക​ൾ പ​ര​സ്പ​രം ഘ​ടി​പ്പി​ക്കു​ന്ന​ത്. എ​ന്നാ​ൽ പാ​ന​ലു​ക​ൾ കെ​ട്ടി​പ്പൊ​ക്കു​ന്ന​തും ഘ​ടി​പ്പി​ക്കു​ന്ന​തും കു​റ്റ​മ​റ്റരീ​തി​യി​ൽ അ​ല്ലെ​ന്നും അ​പാ​ക​ത​ക​ൾ ഉ​ണ്ടെ​ന്നും വി​വി​ധ കോ​ണു​ക​ളി​ൽ നി​ന്നും പ​രാ​തി​ക​ളും ഉ​യ​രു​ന്നു​ണ്ട്.

മു​രി​ങ്ങൂ​രി​ലും സ്ഥി​തി വ്യ​ത്യ​സ്ത​മ​ല്ല. അ​ടി​പ്പാ​ത​യു​ടെ അ​പ്രോ​ച്ച് റോ​ഡി​നാ​യി ലോ​ഡു​ക​ണ​ക്കി​ന് മ​ണ്ണാ​ണ് ടോ​റ​സു​ക​ളി​ൽ കൊ​ണ്ടു​വ​രു​ന്ന​ത്. പാ​ർ​ശ്വ​ഭി​ത്തി മു​ക​ളി​ലേ​ക്ക് ഉ​യ​രു​ംതോ​റും അ​പ​ക​ട​സാ​ധ്യ​ത മു​ന്നി​ൽ കാ​ണേ​ണ്ട​തും സു​ര​ക്ഷാ മാ​ന​ദ​ണ്ഡ​ങ്ങ​ൾ പാ​ലി​ക്കേണ്ട​തു​മു​ണ്ട്.

തി​ങ്ക​ളാ​ഴ്ച ചി​റ​ങ്ങ​ര​യി​ൽ ക​ണ്ടെ​യ്ന​ർ ലോ​റി ജെ​സി​ബി​യു​ടെ ബ​ക്ക​റ്റി​ൽ ത​ട്ടി. കോ​ൺ​ക്രീ​റ്റ് പാ​ന​ൽ ഏ​തുസ​മ​യ​ത്തും നി​ലം​പൊ​ത്താ​വു​ന്ന നി​ല​യി​ലാ​ണ്. നി​ർ​മാ​ണ പ്ര​വൃ​ത്തി​ക​ൾ വേ​ഗ​ത്തി​ലാ​ക്കു​ന്ന​തി​നൊ​പ്പം നാ​ഷ​ണ​ൽ ഹൈ​വേ അ​ഥോ​റി​റ്റി​യു​ടെ ഭാ​ഗ​ത്തുനി​ന്ന് പ​രി​ശോ​ധ​ന ശ​ക്ത​മാ​ക്ക​ണ​മെ​ന്നാ​ണ് നാ​ട്ടു​കാ​ർ ആ​വ​ശ്യ​പ്പെ​ടു​ന്ന​ത്.

 

Latest News

Corehub Up